Kerala Rain:ദുരിതമഴ, ഇരുവഴിഞ്ഞി പുഴയിൽ മലവെള്ളപാച്ചിൽ, നാല് ജില്ലകളിൽ റെഡ് അലർട്ട്

അഭിറാം മനോഹർ

ചൊവ്വ, 5 ഓഗസ്റ്റ് 2025 (15:48 IST)
ശക്തമായ മഴയെ തുടര്‍ന്ന് ഇരുവഴിഞ്ഞി പുഴയില്‍ മലവെള്ള പാച്ചില്‍. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര മേഖലയില്‍ ശക്തമായ മഴയാണ് ലഭിക്കുന്നത്. മഴ ശക്തമായതോടെ പതങ്കയം വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ട മലപ്പുറം മഞ്ചേരി സ്വദേശി അലന്‍ അഷ്ഫറിനായുള്ള തിരച്ചില്‍ തടസ്സപ്പെട്ട നിലയിലാണ്. അതിതീവ്ര മഴയെ തുടര്‍ന്ന് എറണാകുളം,ഇടുക്കി,തൃശൂര്‍,മലപ്പുറം ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.
 
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്,കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടും മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമാണ്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍