ബിജെപി നേതാവ് സി സദാനന്ദന്റെ കാല്‍വെട്ടിയ കേസിലെ പ്രതികളെ ന്യായീകരിച്ച് കെ കെ ശൈലജ. തന്റെ അറിവില്‍ അവര്‍ നാട്ടിലെ നന്മക്കായി പ്രവര്‍ത്തിക്കുന്നവരും മാന്യമായി ജീവിക്കുന്നവരുമാണെന്ന് ഷൈലജ പറഞ്ഞു. കോടതി വിധിയെ മാനിക്കുന്നുവെന്നും തെറ്റുകാരല്ലെന്നാണ് കുടുംബാംഗങ്ങളും വിശ്വസിക്കുന്നതെന്നും അവര്‍ സിപിഎം പ്രവര്‍ത്തകരാണെന്നും സിപിഎം പ്രവര്‍ത്തകര്‍ എന്ന നിലയിലാണ് പോയതൊന്നും ശൈലജ പറഞ്ഞു.
സിപിഎം പ്രാദേശിക നേതാവായിരുന്നു ജനാര്‍ദ്ദനന്റെ കാല്‍വെട്ടിയതില്‍ ആര്‍എസ്എസ് നേതാവായിരുന്ന സി സദാനന്ദന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു 1994 ജനുവരി 25ന് സി സദാനന്ദന്റെ രണ്ടു കാലുകളും സിപിഎം പ്രവര്‍ത്തകര്‍ വെട്ടിയത്. 2007ല്‍ എട്ടു പ്രതികള്‍ക്കും തലശ്ശേരി ജില്ലാ സെക്ഷന്‍ കോടതി 7 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും വിധിച്ചിരുന്നു. പിന്നാലെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളുകയും പിഴ 50,000 ആയി ഉയര്‍ത്തുകയും ചെയ്തു.