മഞ്ജു മാന്യമായി വസ്ത്രം ധരിക്കുന്നു, ഹണി റോസ് പാവം ജീവിതം എന്താണെന്ന് അറിയില്ല, നല്ല ബുദ്ധി തോന്നിക്കട്ടെ; ലീല

നിഹാരിക കെ.എസ്

ശനി, 29 മാര്‍ച്ച് 2025 (09:18 IST)
നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് പലരും പല അഭിപ്രായങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഹണി റോസ്-ബോബി ചെമ്മണ്ണൂർ കേസും വിവാദങ്ങളും വന്നതോടെയാണ് യുവനടിമാർ പൊതു വേദികളിൽ പ്രത്യക്ഷപ്പെടുമ്പോഴുള്ള വസ്ത്രധാരണം ചർച്ചാ വിഷയമായത്. ഇപ്പോഴിതാ നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ച് അഭിനേത്രിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ലീല പണിക്കർ സ്വന്തം നിലപാട് വ്യക്തമാക്കി. മാസ്റ്റർ ബിൻ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലീല പണിക്കർ. 
 
മനുഷ്യത്വവും സ്നേഹവും വേണമെന്ന് ലീല പണിക്കർ പറയുന്നു. മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ​ഗ്ലാമറസായി വസ്ത്രം ധരിച്ച് പോയാൽ കിട്ടില്ലെന്ന് ലീല പണിക്കർ പറയുന്നു. ഉദ്ഘാടനങ്ങൾ പോലുള്ളവയ്ക്ക് വരുമ്പോൾ നടിമാർ ധരിക്കുന്ന വസ്ത്രങ്ങളോട് തനിക്ക് യോജിപ്പില്ലെന്നും അവർ മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ഇങ്ങനെ പോയാൽ കിട്ടില്ലെന്നും ലീല പറയുന്നു. 
 
'നേരിൽ കാണുമ്പോൾ ചിരിച്ചാലും മാറി നിന്ന് പുച്ഛിക്കുകയായിരിക്കും. മഞ്ജു വാര്യരൊക്കെ എന്ത് മാന്യമായാണ് വസ്ത്രം ധരിക്കുന്നത്. ഹണി റോസിനേയും മഞ്ജു വാര്യരേയും എങ്ങനെയാണ് കാണുന്നതെന്ന് ചോ​ദിച്ചാൽ മഞ്ജുവിനെ കാണുന്നത് സ്ത്രീയായിട്ടാണ്. ഹണി റോസ് പാവം. അതിന് ജീവിതം എന്താണെന്ന് അറിഞ്ഞൂടാ. നമുക്ക് കിട്ടേണ്ട ബഹുമാനം എവിടെ നിന്ന് കിട്ടണം? എന്നൊന്നും അറിയില്ല. ജീവിതത്തിന്റെ ഒരു വശവും അറിയാത്ത കുട്ടിയാണ്. ഒരു സുപ്രഭാതത്തിൽ ആ കുട്ടി മനസിലാക്കും ഇതൊന്നും അല്ല ജീവിതമെന്ന്. ദയനീയാവസ്ഥ അപ്പോഴാണ് വരാൻ പോകുന്നത്. അന്ന് മാനസീകമായി തകർന്ന് പോകും. നേരത്തെ കാലത്തെ അതിന് നല്ല ബുദ്ധി തോന്നിക്കട്ടെ', ലീല പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍