കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

അഭിറാം മനോഹർ

ബുധന്‍, 25 ജൂണ്‍ 2025 (14:20 IST)
Maheena- Rafi Divorce
ചക്കപ്പഴം സീരിയലിലൂടെ ശ്രദ്ധേയനായ നടന്‍ റാഫിയുമായുള്ള വിവാഹബന്ധം വേര്‍പിരിഞ്ഞെന്ന വെളിപ്പെടുത്തലുമായി മഹീന മുന്ന. ഒത്തുപോകാനായി പരസ്പരം ഒരുപാട് ശ്രമിച്ചെന്നും അങ്ങനെ സാധിക്കാതെ വന്നപ്പോള്‍ ഒന്നിച്ചെടുത്ത തീരുമാനമാണ് വിവാഹമോചനമെന്നും മഹീന പറയുന്നു. പെണ്‍കുട്ടികള്‍ തേച്ചോ ആളെ ഒഴിവാക്കിയോ എന്ന ചോദ്യങ്ങള്‍ ഒരുപാട് കേള്‍ക്കാം എന്നാല്‍ എന്തുകൊണ്ട് തിരിച്ചായിക്കൂടാ എന്നും മഹീന ചോദിക്കുന്നു.തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് മഹീന മനസ്സ് തുറന്നത്
 
 ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് പറയാന്‍ താത്പര്യമില്ല. രണ്ടുപേരുടെയും സ്വകാര്യതയെ മുന്‍ നിര്‍ത്തി അത് ചോദിക്കരുതെന്നും മഹീന പറയുന്നു. അഡ്ജസ്റ്റ് ചെയ്യാനാവുന്നതിന്റെ പരമാവധി നോക്കിയതിന് ശേഷമാണ് ഇങ്ങനൊരു തീരുമാനമെടുക്കുന്നത്. ദുബായിലേക്ക് വന്ന ശേഷം മഹീന മാറി, റാഫിയെ ഒഴിവാക്കി എന്ന് പലരും പ്രചരിപ്പിക്കുന്നുണ്ട്. അതൊന്നും അംഗീകരിക്കാനാവില്ല. സത്യാവസ്ഥ എനിക്ക് മാത്രമെ അറിയു. യുഎഇയിലേക്ക് വരുന്ന എല്ലാ പെണ്‍കുട്ടികളും മോശക്കാരാണോ?, കരിയര്‍ ബില്‍ഡ് ചെയ്യണം സ്വന്തം കാര്യം നോക്കണം, മാതാപിതാക്കളെ നോക്കണം എന്നുള്ള ഉദ്ദേശത്തോടെയാണ് ഞാന്‍ ജോലി ചെയ്യാന്‍ വന്നത്. റാഫിയെ തേച്ചെന്ന് കമന്റുകള്‍ വരാന്‍ സാധ്യതയുണ്ട്. പെണ്‍കുട്ടികല്‍ മാത്രമാണോ തേക്കുന്നത്.എല്ലാ ആണ്‍കുട്ടികളും എല്ലാ പെണ്‍കുട്ടികളും നല്ലവരല്ല.
 
 മുന്നോട്ട് പോകാനാവില്ലെന്ന് തോന്നിയപ്പോഴാണ് ബന്ധം അവസാനിപ്പിച്ചത്. അതിന് വേറെയും കാരണങ്ങളുണ്ട്. ഞങ്ങള്‍ ഞങ്ങളുടെ സന്തോഷം മാത്രമെ നിങ്ങളെ കാണിച്ചിട്ടുള്ളു. റീല്‍ ലൈഫും റിയലും വേറെയാണ്. ഫെയിം കണ്ട് കെട്ടിയതാണെന്ന് പലരും പറയുന്നത് കേട്ടു. എന്ത് ഫെയിം അതിന് പിറകിലും ലൈഫുണ്ട്. ഫെയിം എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. ഇഷ്ടപ്പെട്ട് കെട്ടിയതാണ് വേര്‍പിരിയുന്നതാണ് ഞങ്ങളുടെ 2 പേരുടെയും കരിയറിന് നല്ലതെന്ന് തോന്നി. പറ്റാത്ത കാര്യങ്ങള്‍ ചെയ്താല്‍ അത് നമ്മളെ കൂടുതല്‍ വിഷമിപ്പിക്കും. ഞാന്‍ കഷ്ടപ്പെട്ടാലേ എനിക്ക് ജീവിക്കാന്‍ പറ്റു. ജീവന്‍ നഷ്ടപ്പെടുത്തുന്നതിനോട് താത്പര്യമില്ല.
 
 കോമഡി ചെയ്യുന്ന വ്യക്തി എപ്പോഴും അങ്ങനെയാണെന്ന് കരുതരുത്. അയാള്‍ക്ക് വേറൊരു ലൈഫുണ്ട്.ഞാന്‍ അനുഭവിക്കുന്നത് എനിക്ക് മാത്രമെ അറിയു. എന്റെ മെന്റല്‍ ഹെല്‍ത്തും ശരീരവും മാതാപിതാക്കളെയും എനിക്ക് നോക്കണം. അതിനുള്ള കാര്യങ്ങളാണ് ചെയ്യുന്നത്. ഞാന്‍ എടുത്തത് നല്ല തീരുമാനമാണെന്നാണ് കരുതുന്നത്.മഹീന പറഞ്ഞു.
 
 വെബ്‌സീരീസുകളിലൂടെയും കോമഡി ഷോകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ച് പറ്റിയ നടനാണ് റാഫി. 2022ലാണ് മഹീനയും ഷാഫിയും വിവാഹിതരായത്.  അടുത്തിടെ മഹീന ദുബായിലേക്ക് താമസം മാറുകയും സമൂഹമാധ്യമങ്ങളിലെ പേര് മഹീന മുന്ന എന്നാക്കുകയും ചെയ്തിരുന്നു. ഇതോടെ ഇവര്‍ വേര്‍പിരിഞ്ഞെന്ന തരത്തില്‍ ഊഹാപോഹങ്ങളും പ്രചരിച്ചിരുന്നു. ഇതിന് ശേഷമാണ് വിവാഹബന്ധം വേര്‍പിരിഞ്ഞ കാര്യം മഹീന തന്നെ വ്യക്തമാക്കിയത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍