ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുന്നുവെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. മോദി ഷാങ്ഹായി ഉച്ചകോടിക്കായി ചൈന സന്ദര്‍ശിക്കുന്നതിനിടെയാണ് റൂബിയോയുടെ പുകഴ്ത്തലെന്നത് ശ്രദ്ധേയമാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നിര്‍വചിക്കാന്‍ പോകുന്നതാണ് അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ബന്ധമെന്ന് റൂബിയോ പറഞ്ഞു.
ഷാങ്ഹായി ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, റഷ്യന്‍ പ്രസിഡന്റ്, ചൈനീസ് പ്രസിഡണ്ട് എന്നിവരുമായി ചര്‍ച്ചകള്‍ നടത്തുന്നതിനിടയാണ് റൂബിയോയുടെ പരാമര്‍ശം. ഇന്ത്യയ്ക്കുമേല്‍ അമേരിക്കയുടെ വന്‍ തീരുവ പ്രഖ്യാപനം വന്നതിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയും ചൈനയും തമ്മില്‍ അടുത്തതും.