അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം: നൂറിലേറെ പേര്‍ മരണപ്പെട്ടു, മരണസംഖ്യ ഇനിയും വര്‍ധിക്കും

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (12:20 IST)
അഫ്ഗാനിസ്ഥാനില്‍ വന്‍ ഭൂകമ്പം. ഭൂകമ്പത്തില്‍ നൂറിലേറെ പേര്‍ മരണപ്പെട്ടിട്ടുണ്ട്. റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തില്‍ ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ തെക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂകമ്പം ഉണ്ടായത്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് താലിബാന്‍ ഭരണകൂടം അറിയിച്ചിട്ടുള്ളത്.
 
നൂറുകണക്കിന് ആളുകള്‍ ഇപ്പോഴും അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നു എന്നാണ് വിവരം. ഭൂകമ്പത്തെ നേരിടാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാന്‍ അഭ്യര്‍ത്ഥിച്ചു. 2022ലും 2023ലും അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ഭൂചലനത്തില്‍ രണ്ടായിരത്തോളം പേര്‍ മരണപ്പെട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍