യുഎസ് പൊതുശത്രു; നീരസങ്ങള്‍ മാറ്റിവെച്ച് ചൈനയ്ക്കു കൈകൊടുത്ത് ഇന്ത്യ

രേണുക വേണു

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (11:57 IST)
ഷാങ്ഹായ് സഹകരണ കൂട്ടായ്മ വേദിയില്‍ ചൈനയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിച്ച് ഇന്ത്യ. യുഎസിനെ പൊതുശത്രുവായി കണ്ട് നയതന്ത്ര ബന്ധത്തില്‍ ഒന്നിച്ചു മുന്നേറാനാണ് ഇന്ത്യയും ചൈനയും തീരുമാനിച്ചിരിക്കുന്നത്. 
 
ഇരു രാജ്യങ്ങളും തമ്മില്‍ അതിര്‍ത്തി തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും പൊതുശത്രുവിനെതിരെ ഒന്നിച്ചുനില്‍ക്കാനാണ് തീരുമാനം. വ്യാപാരരംഗത്ത് ചൈനയുമായി കൈ കോര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ചൈന ശത്രുവല്ലെന്നും വ്യാപാര പങ്കാളിയാണെന്നും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മോദി പറഞ്ഞു. ഇന്ത്യ വികസനരംഗത്ത് ചൈനയുടെ പങ്കാളിയാണെന്ന് ഷി ജിന്‍പിങ്ങും ആവര്‍ത്തിച്ചു. 
 
വ്യാപാര, നയതന്ത്ര ബന്ധങ്ങളില്‍ വീണ്ടും സജീവമാകാന്‍ ഇരുനേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ധാരണയായിട്ടുണ്ട്. ചൈനീസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ച പൂര്‍ണമായും വിജയമാണ്. പരസ്പര ബഹുമാനത്തോടെ അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തികൊണ്ട് വ്യപാരരംഗത്ത് ഒന്നിച്ച് മുന്നേറുമെന്നാണ് ഇന്ത്യ ചൈനയുമായുള്ള ബന്ധത്തെ കുറിച്ച് പറയുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍