Onam 2025, Weather Updates: 'വാങ്ങാനുള്ളതെല്ലാം നേരത്തെ വാങ്ങിക്കോ'; പൂരാടം മുതല്‍ മഴ ഓണം കറുക്കും

രേണുക വേണു

തിങ്കള്‍, 1 സെപ്‌റ്റംബര്‍ 2025 (08:47 IST)
Kerala Weather, Onam 2025: ഇത്തവണ ഓണം കറുക്കാന്‍ സാധ്യത. സെപ്റ്റംബര്‍ മൂന്ന് (പൂരാടം) മുതല്‍ സംസ്ഥാനത്ത് മഴയ്ക്കു സാധ്യതയുണ്ട്. ഇന്നും നാളെയും (സെപ്റ്റംബര്‍ 1, 2) പച്ച അലര്‍ട്ടുകള്‍ മാത്രം. 
 
സെപ്റ്റംബര്‍ മൂന്നിനു തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട്. ഉത്രാട ദിനമായ നാലിനു തൃശൂര്‍, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. സെപ്റ്റംബര്‍ അഞ്ച് തിരുവോണ ദിനത്തിലും മഴയ്ക്കു സാധ്യതയുണ്ട്. 
 
നാളെയോടെ (സെപ്റ്റംബര്‍ 2) ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കാം. ഈ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനത്താല്‍ ആയിരിക്കും ഓണം ദിനങ്ങളില്‍ സംസ്ഥാനത്ത് മഴ ലഭിക്കുക. വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും ആയിരിക്കും മഴ കൂടുതല്‍ ലഭിക്കുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍