സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണം: രമേശ് ചെന്നിത്തല

സിആര്‍ രവിചന്ദ്രന്‍

ശനി, 5 ഏപ്രില്‍ 2025 (18:35 IST)
സുരേഷ് ഗോപി മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിനിമ നടന്‍ എന്നതുപോലെയല്ല കേന്ദ്രമന്ത്രി സ്ഥാനമെന്നും അത് സുരേഷ് ഗോപി മറക്കരുതെന്നും കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് സുരേഷ് ഗോപിക്ക് മാധ്യമങ്ങളോട് ഉത്തരവാദിത്വം ഉണ്ടെന്നും ചെന്നിത്തല പറഞ്ഞു. 
 
പൊതുജനങ്ങളുടെ പ്രതിനിധിയാണ് കേന്ദ്രമന്ത്രി. സുരേഷ് ഗോപി കുറച്ചുകൂടെ സൗമ്യമായി പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മുന്‍കാല പ്രാബല്യമില്ലാതെ വഖഫ് ബില്‍ പാസാക്കിയതിന്റെ അടിസ്ഥാനത്തില്‍ എന്ത് നേട്ടമാണ് മുനമ്പത്ത് ജനങ്ങള്‍ക്ക് ഉണ്ടാകുന്നതെന്ന് കേന്ദ്ര ഗവണ്‍മെന്റോ ബിജെപിയോ വ്യക്തമാക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങളില്‍ വര്‍ഗീയത ഉണ്ടാക്കുക എന്ന ലക്ഷ്യമാണ് ബിജെപിയും സംസ്ഥാന അധ്യക്ഷനുമുള്ളതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍