നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 5 ഏപ്രില്‍ 2025 (13:41 IST)
നിപ ലക്ഷണങ്ങളുമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാഫലം നെഗറ്റീവ്. 41 കാരിയുടെ പരിശോധന ഫലമാണ് നെഗറ്റീവായത്. ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. 
 
നിപ സംശയത്തെ തുടര്‍ന്ന് ഇവരെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതിനിടെ മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. ഇതിന് പിന്നാലെയാണ് നിപ സാധ്യത പരിശോധിച്ചത്. കടുത്ത തലവേദനയെ തുടര്‍ന്ന് കഴിഞ്ഞമാസം 31നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍