ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിയായ സുകാന്ത് യുവതിയെ ഗര്‍ഭച്ഛിദ്രത്തിന് വിധേയമാക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്ന് പോലീസ് കണ്ടെത്തി. വിവാഹിതരാന്‍ തെളിയിക്കുന്ന രേഖകളാണ് തയ്യാറാക്കിയത്. വ്യാജ വിവാഹ ക്ഷണക്കത്ത് ഉള്‍പ്പെടെയുള്ള തെളിവുകള്‍ ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്ന് ലഭിച്ചതായി പോലീസ് പറയുന്നു.
കഴിഞ്ഞവര്‍ഷം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് യുവതിയെ ഗര്‍ഭചിദ്രം നടത്തിയത്. ഇതിനുശേഷമാണ് സുകാന്ത് വിവാഹത്തില്‍ നിന്ന് പിന്മാറിയത്. യുവതി മരിക്കുന്നതിന് ദിവസങ്ങള്‍ക്കു മുമ്പ് വിവാഹത്തിന് സമ്മതമല്ലെന്ന് സുകാന്ത് യുവതിയുടെ അമ്മയ്ക്ക് സന്ദേശം അയച്ചതായി പോലീസ് പറയുന്നു. തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.