ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രം; സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്ന് പിതാവ്

സിആര്‍ രവിചന്ദ്രന്‍

ശനി, 29 മാര്‍ച്ച് 2025 (18:49 IST)
ഐബി ഉദ്യോഗസ്ഥ മേഘ മരണപ്പെടുമ്പോള്‍ അക്കൗണ്ടില്‍ ഉണ്ടായിരുന്നത് 80 രൂപ മാത്രമാണുണ്ടായിരുന്നെതെന്നും സഹപ്രവര്‍ത്തകന്‍ ചൂഷണം ചെയ്‌തെന്നും പിതാവ് മധുസൂദരന്‍ ആരോപിച്ചു. ഐ ബി ഉദ്യോഗസ്ഥനായ എടപ്പാള്‍ സ്വദേശി മകളെ സാമ്പത്തികമായി ചൂഷണം ചെയ്‌തെന്നാണ് പിതാവ് മധുസൂദനന്‍ മാധ്യമങ്ങളോട് പറഞ്ഞത്. 
 
മകളുടെ അക്കൗണ്ടിലെ പണമെല്ലാം മലപ്പുറം സ്വദേശിയായ ഉദ്യോഗസ്ഥന്‍ കൈക്കലാക്കി. ഫെബ്രുവരി മാസത്തെ ശമ്പളം അടക്കം അയാളുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുത്തു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും മധുസൂദനന്‍ പറയുന്നു. മേഘയുടെ അക്കൗണ്ട് വിവരങ്ങള്‍ ഐബി ഉദ്യോഗസ്ഥര്‍ക്കും പോലീസിനും കൈമാറിയിട്ടുണ്ട്. മേഘയുടെ മരണശേഷം അക്കൗണ്ട് വിവരങ്ങള്‍ രേഖാമൂലം തന്നെ എടുത്തിരുന്നു.
 
നിലവില്‍ ആരോപണ വിധേയനായ ഉദ്യോഗസ്ഥനെ ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തിയിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ 9 മണിയോടെയാണ് മേഘ മരണപ്പെട്ടത്. പേട്ടയിലെ റെയില്‍വേ സ്റ്റേഷന്‍ പരിധിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങിയ മേഘയാണ് മരണപ്പെട്ടത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍