മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം പിയുമായ ശശി തരൂരിനെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍. അദ്ദേഹത്തിന്റെ കാര്യം ഞങ്ങള്‍ ഒഴിവാക്കിയതാണ്. കൂടെ കൂട്ടില്ല എന്നാണ് തീരുമാനം. നടപടി വേണമോയെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡാണ് തീരുമാനമെടുക്കേണ്ടത്. നിലപാടുകള്‍ ശശി തരൂര്‍ തിരുത്താത്തിടത്തോളം കാലം അദ്ദേഹത്തെ തിരുവനന്തപുരത്ത് പാര്‍ട്ടിയുടെ പരിപാടികളില്‍ പങ്കെടുപ്പിക്കില്ല. ഇപ്പോള്‍ അദ്ദേഹം ഞങ്ങളുടെ കൂടെയില്ല. കെ മുരളീധരന്‍ പറഞ്ഞു.
ഇന്നലെ എറണാകുളത്ത് നടന്ന തരൂരിന്റെ പരിപാടി കോണ്‍ഗ്രസ് നേതൃത്വം ബഹിഷ്‌കരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തരൂരിനെ തിരുവനന്തപുരത്ത പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കില്ലെന്ന് സംസ്ഥാന നേതൃത്വം തന്നെ വ്യക്തമാക്കുന്നത്. തരൂര്‍ പാര്‍ട്ടിക്ക് പുറത്ത് നില്‍ക്കുന്ന ആളാണ്. അങ്ങനെയൊരാളെ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കേണ്ടതില്ലെന്നാണ് കെ മുരളീധരന്‍ വ്യക്തമാക്കുന്നത്.