കേരള രാഷ്ട്രീയത്തില്‍ സജീവമാകാന്‍ തരൂര്‍ കഴിഞ്ഞ കുറേ നാളുകളായി ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറിനില്‍ക്കാന്‍ തരൂര്‍ തീരുമാനിച്ചിരുന്നു. പിന്നീട് ദേശീയ നേതൃത്വത്തിന്റെ സമ്മര്‍ദ്ദത്തിനു വഴങ്ങിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും സ്ഥാനാര്‍ഥിയായത്. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ തനിക്കു സീറ്റ് നല്‍കണമെന്ന് തരൂര്‍ എഐസിസിയോടു ആവശ്യപ്പെട്ടിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
തരൂര്‍ മുഖ്യമന്ത്രി കസേര ലക്ഷ്യമിടുന്നതിനാല്‍ ഒരു മുഴം മുന്‍പേ എറിയുകയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം. നിലവിലെ എംപിമാര്‍ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്നാണ് കെപിസിസിയുടെ തീരുമാനം. തരൂരിനെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് അകറ്റി നിര്‍ത്തുകയാണ് ഈ തീരുമാനത്തിനു പിന്നില്‍. മുഖ്യമന്ത്രി കസേരയ്ക്കു വേണ്ടി തരൂര്‍ അവകാശവാദമുന്നയിക്കുമെന്ന പേടി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനുമുണ്ട്.
തരൂരിനെ മാറ്റിനിര്‍ത്താനായി എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയാല്‍ മറ്റു ചില പ്രമുഖ നേതാക്കള്‍ എതിര്‍പ്പുമായി രംഗത്തെത്താനും സാധ്യതയുണ്ട്. നിലവിലെ ലോക്‌സഭാംഗങ്ങളായ കെ.സി.വേണുഗോപാല്‍, കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, ഷാഫി പറമ്പില്‍ എന്നിവരാണ് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പര്യമുള്ളവര്‍.