നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ല; തലാലിന്റെ സഹോദരന്റെ ഫേസ്ബുക്ക് പോസ്റ്റ്

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 1 ഓഗസ്റ്റ് 2025 (12:20 IST)
നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവെച്ചു എന്നതിനര്‍ത്ഥം റദ്ദാക്കി എന്നല്ലെന്ന് തലാലിന്റെ സഹോദരന്‍. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറുപ്പിലാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ ഇക്കാര്യം പറഞ്ഞത്. ശിക്ഷ നീട്ടി വയ്ക്കുന്നത് അസാധാരണമോ അല്‍ഭുതം ഉണ്ടാക്കുന്നതോ ആയ സംഭവമല്ലെന്നും സമാനമായ പല കേസുകളിലും സംഭവിക്കുന്നതുപോലെ ഒരു സ്വാഭാവിക നടപടിയാണിതെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി പറഞ്ഞു.
 
നിയമങ്ങളെ കുറിച്ച് ധാരണയുള്ളവര്‍ക്കാണ് ഈ കാര്യങ്ങള്‍ മനസ്സിലാകുകയെന്നും നിശ്ചിത സമയത്തേക്ക് ശിക്ഷ മാറ്റി വയ്ക്കാന്‍ അറ്റോണി ജനറലിന് അധികാരമുണ്ടെന്നും സത്യം പരാജയപ്പെടില്ലെന്നും പുതിയ വധശിക്ഷ തീയതി എത്രയും വേഗം നിശ്ചയിക്കുമെന്നും ഇയാള്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
 
അതേസമയം ജൂലൈ 28ന് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കാന്‍ ധാരണയായെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ഓഫീസ് അറിയിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍