വിവാഹമോചന കേസില്‍ ഭാര്യയ്ക്ക് വേണ്ടി ഹാജരായി, അഭിഭാഷകയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

അഭിറാം മനോഹർ

ബുധന്‍, 29 ഒക്‌ടോബര്‍ 2025 (14:08 IST)
കൊച്ചി: ആലുവ കുടുംബക്കോടതിയുടെ പരിഗണനയിലുള്ള വിവാഹമോചനക്കേസില്‍ ഹാജരായ അഭിഭാഷകയ്ക്ക് മര്‍ദ്ദനം. നെടുമ്പാശ്ശേരി സ്വദേശിനിയായ അഞ്ജു അശോകനെ(32)യാണ് കേസിലെ എതിര്‍കക്ഷിയായ ജോര്‍ജ് മര്‍ദ്ദിച്ചത്. അഭിഭാഷകയുടെ പരാതിയില്‍ നോര്‍ത്ത് പോലീസ് ജോര്‍ജിനെതിരെ കേസെടുത്തു. 
 
പരിക്കേല്‍പ്പിച്ചതിനും ബലപ്രയോഗത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. ഞായറാഴ്ച വൈകീട്ട് 4:14 ഓടെയാണ് ആക്രമണമുണ്ടായത്. ഫ്രീഡം റോഡില്‍ അഞ്ജു താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ കയറി പ്രതി മര്‍ദ്ദിച്ചതായാണ് പരാതി. അഞ്ജു എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍