തലാലിന്റെ സഹോദരന്‍ അബ്ദുള്‍ഫത്താ മഹ്ദി നിമിഷപ്രിയയ്ക്കു വധശിക്ഷ നല്‍കണമെന്ന ഉറച്ച നിലപാടില്‍ ആയിരുന്നു. എന്നാല്‍ തലാലിന്റെ മക്കളും മാതാപിതാക്കളുമാണ് ഇക്കാര്യത്തില്‍ അന്തിമ നിലപാട് സ്വീകരിക്കേണ്ടത്. അവര്‍ ജീവിച്ചിരിപ്പില്ലെങ്കില്‍ മാത്രമേ സഹോദരന്റെ നിലപാടിനു പ്രസക്തിയുള്ളൂ. വധശിക്ഷ വേണ്ടെന്ന് മാത്രമാണു തത്വത്തില്‍ ധാരണയായത്. വധശിക്ഷ എന്ന ആവശ്യത്തില്‍നിന്നും പിന്മാറാന്‍ തലാലിന്റെ കുടുംബത്തില്‍ ധാരണയായിട്ടുണ്ട്. തലാലിന്റെ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്, അദ്ദേഹത്തിന്റെ മക്കളുമുണ്ട്. യെമനിലെ നിയമപ്രകാരം മരണപ്പെട്ടവരുടെ സ്വത്തിന്റെ അവകാശികളാണു തീരുമാനമെടുക്കേണ്ടതെന്നും സുഭാഷ് ചന്ദ്രന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.