നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതി പറഞ്ഞു. പുറത്തുനിന്നുള്ള സംഘടനകളുടെ ഇടപെടല്‍ ഫലം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണി സുപ്രീംകോടതിയെ അറിയിച്ചു.
സര്‍ക്കാര്‍ ആയതെല്ലാം ചെയ്യുന്നുണ്ടെന്നും പുറത്തുനിന്നുള്ളവര്‍ക്ക് വിഷയത്തില്‍ ഇടപെടാന്‍ എളുപ്പമല്ലെന്നും എജി പറഞ്ഞു. നല്ല ഉദ്ദേശത്തോടെ ഒരു സംഘടന ഇടപെടുന്നതില്‍ പ്രശ്‌നമൊന്നുമില്ല. എന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്ന മട്ടില്‍ വാര്‍ത്ത വരുകയാണ്. സര്‍ക്കാരിന് ചെയ്യാന്‍ കഴിയാത്തത് ഒരു സംഘടനയ്ക്ക് ചെയ്യാന്‍ കഴിയുമോയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.