എന്നാല്‍ തനിക്ക് യുവതി ശാരീരികബന്ധം നിഷേധിക്കുകയും വിവാഹേതരബന്ധമുണ്ടെന്ന് സംശയിക്കുകയും ചെയ്യുന്നതായി ഭര്‍ത്താവ് ചൂണ്ടിക്കാട്ടി. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മുന്നില്‍ വെച്ച് അപമാനിക്കുന്നത് മാനസികവേദനയുണ്ടാക്കുന്നതായും യുവാവ് വാദിച്ചു. ഈ വാദങ്ങള്‍ കോടതി അംഗീകരിക്കുകയായിരുന്നു. 2013ല്‍ വിവാഹിതരായ ദമ്പതിമാര്‍ 2014 മുതല്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഇതിനെ തുടര്‍ന്നാണ് യുവാവ് വിവാഹമോചനം തേടി കുടുംബക്കോടതിയെ സമീപിച്ചത്.