ഭാര്യയ്ക്ക് വിഹിതമെന്ന് കരഞ്ഞുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്ത ശേഷം യുവാവ് ആത്മഹത്യ ചെയ്തു. ഡല്‍ഹി നിഹാല്‍ വിഹാര്‍ സ്വദേശി വികാസാണ് മരിച്ചത്. തങ്ങള്‍ക്കിടയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് ഭാര്യ തന്നെ ഉപേക്ഷിച്ചതായും തന്റെ നാല് വയസ്സുള്ള കുട്ടിയെ അവളുടെ മാതാവിന്റെ കൂടെ നിര്‍ത്തരുതെന്നും താന്‍ അഭ്യര്‍ത്ഥിക്കുന്നതായും യുവാവ് വീഡിയോയില്‍ പറഞ്ഞു.
ഭാര്യയ്ക്ക് ഷക്കീബ് എന്നയാളുമായി വിവാഹേതര ബന്ധം ഉണ്ടായിരുന്നുവെന്ന് വികാസ് ആരോപിക്കുന്നു. ഷക്കീബ് എന്നയാള്‍ കുറ്റവാളി ആണെന്നും മുന്‍പ് തന്നെ കള്ളക്കേസില്‍ കുടുക്കിയെന്നും വികാസ് പറയുന്നു. താന്‍ കടബാധ്യതയില്‍ ആണെന്നും തന്റെ മകനെ സ്വന്തം കുടുംബത്തെ ഏല്‍പ്പിക്കണമെന്നും വീഡിയോയിലൂടെ വികാസ് പറഞ്ഞു. വീഡിയോയില്‍ യുവാവ് തൂങ്ങിമരിക്കുന്ന ദൃശ്യങ്ങളും ഉണ്ട്.