സര്‍ക്കാരിന് തിരിച്ചടി; താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചു

സിആര്‍ രവിചന്ദ്രന്‍

ശനി, 21 ഫെബ്രുവരി 2026 (13:55 IST)
കൊച്ചി: പത്ത് വര്‍ഷത്തിലേറെയായി പൊതു സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സര്‍ക്കാര്‍ നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. സര്‍ക്കാര്‍ വിശദീകരണം നല്‍കുന്നതില്‍ കാലതാമസം നേരിട്ടതിനെ തുടര്‍ന്നാണ് ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസിന്റെ നടപടി.
 
സുപ്രീം കോടതി ഉത്തരവുകള്‍ക്ക് വിരുദ്ധമായി താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തരുതെന്ന് ഹൈക്കോടതി നേരത്തെ വിധിച്ചിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെ തന്നെ ജീവനക്കാരെ വീണ്ടും സ്ഥിരപ്പെടുത്താനുള്ള ഉത്തരവുകള്‍ പുറപ്പെടുവിച്ചതിനെതിരെ സമര്‍പ്പിച്ച ഒരു ഉപഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ് സമര്‍പ്പിച്ചത്. 
 
സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. നിരവധി തവണ മതിയായ സമയം നല്‍കിയിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍