യുവാവ് ആത്മഹത്യ ചെയ്തു. ആത്മഹത്യാ കുറിപ്പിൽ അദ്ധ്യാപികയായ ഭാര്യക്കെതിരെ പരാതി

എ കെ ജെ അയ്യർ

ഞായര്‍, 5 ജനുവരി 2025 (13:01 IST)
എറണാകുളം : യുവാവിനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കന്‍ പറവൂര്‍ സ്വദേശി അരുണ്‍ ലാലിനെ (34) യാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  കഴിഞ്ഞ ദിവസം വൈകിട്ട് 6.15 ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യ ചെയ്‌തെന്നാണ് പ്രാഥമിക നിഗമനം. അരുണിന്റെ നാല് പേജുള്ള ആത്മഹത്യാക്കുറിപ്പ് വീട്ടില്‍ നിന്നും കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
 
അരുണ്‍ ലാല്‍ അധ്യാപികയായ ഭാര്യക്കെതിരെ മുമ്പ് വടക്കന്‍ പറവൂര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. ഇവര്‍ പിന്നീട് ഒരുമിച്ച് താമസിച്ചിരുന്നില്ല. പിന്നീട് ഇയാള്‍ കടുത്ത മനോവിഷമത്തിലായിരുന്നു എന്നാണ് അയല്‍ക്കാരും ബന്ധുക്കളും പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍