Coconut Price: തേങ്ങ വില താഴേക്ക് വീഴുന്നു, ഓണത്തിൻ്റെ ബജറ്റ് താളം തെറ്റില്ല

അഭിറാം മനോഹർ

തിങ്കള്‍, 11 ഓഗസ്റ്റ് 2025 (19:32 IST)
സംസ്ഥാനത്ത് പച്ചതേങ്ങയുടെ വിലയില്‍ വന്‍ ഇടിവ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്കിടയില്‍ വലിയ വര്‍ധനവാണ് വെളിച്ചെണ്ണ വിലയിലും നാളികേരത്തിന്റെ വിലയിലും ഉണ്ടായിരുന്നത്. ഓണം അടുക്കുന്നതിനിടെ എണ്ണ വില 500ലേക്ക് കുതിക്കുമെന്ന ആശങ്കയ്ക്കിടെയാണ് നാളികേര വിപണിയില്‍ തേങ്ങ വില ഇടിഞ്ഞത്.
 
ജൂണ്‍ മാസത്തില്‍ പച്ചതേങ്ങ കിലോയ്ക്ക് 79 രൂപ എന്ന നിലയിലാണ് വ്യാപാരം നടന്നിരുന്നത്. ഫെബ്രുവരിയില്‍ 50 രൂപയായിരുന്ന തേങ്ങ വില മാര്‍ച്ചില്‍ 60 രൂപയായും ഏപ്രിലില്‍ 68 രൂപയായും ജൂണില്‍ 80 രൂപ വരെയും ഉയര്‍ന്നിരുന്നു. എന്നാല്‍ നിലവില്‍ 63 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കര്‍ണാടകയില്‍ വിളവെടുപ്പ് കാലമായതോടെ കേരളത്തില്‍ നിന്നുള്ള കയറ്റുമതി കുറഞ്ഞതാണ് വില കുറയാന്‍ ഇടയാക്കിയിരിക്കുന്നതെന്നാന് വ്യാപാരികള്‍ പറയുന്നു.
 
നാളികേര വിലയിടിഞ്ഞതോടെ വെളിച്ചെണ്ണ വിലയിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്. നേരത്തെ ഓണം വിപണിയില്‍ പച്ചതേങ്ങയ്ക്ക് 100 രൂപ വരെയും വെളിചെണ്ണയ്ക്ക് ലിറ്ററിന് 600 രൂപ വരെയും വില ഉയരുമെന്ന് ആശങ്കയുണ്ടായിരുന്നു. നാളികേര വില കുറഞ്ഞതോടെ മലയാളികളുടെ ഓണം ബജറ്റ് കൂടിയാണ് ട്രാക്കിലായിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍