തിരുവനന്തപുരം എസ്എറ്റി ആശുപത്രിയില്‍ ഓക്‌സിജന്‍ ഫ്‌ലോമീറ്റര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ ജീവനക്കാരിയുടെ കണ്ണിന് ഗുരുതര പരിക്കേറ്റു. എസ്എടി ആശുപത്രിയിലെ പീഡിയാട്രിക് ഓപിയിലാണ് സംഭവം ഉണ്ടായത്. നഴ്‌സിംഗ് അസിസ്റ്റന്റ് ശൈലയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. അമിത മര്‍ദ്ദം കാരണം ഓക്‌സിജന്‍ അഡ്ജസ്റ്റ് ചെയ്യുന്ന ഫ്‌ലോ മീറ്റര്‍ പൊട്ടിത്തെറിക്കുകയായിരുന്നു.