തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടി; മോഷണമല്ലെന്ന് പോലീസ്

സിആര്‍ രവിചന്ദ്രന്‍

ശനി, 15 മാര്‍ച്ച് 2025 (18:49 IST)
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് കാണാതായ പരിശോധനയ്ക്കുള്ള ശരീര സാമ്പിളുകള്‍ തിരികെ കിട്ടിയെന്ന് ആശുപത്രി അധികൃതര്‍. എല്ലാ ശരീര ഭാഗങ്ങളും കേടുകൂടാതെ കിട്ടിയെന്നും തുടര്‍ പരിശോധനയ്ക്ക് തടസ്സമില്ലെന്നും പാത്തോളജി വിഭാഗം മേധാവി ഡോക്ടര്‍ ലൈലാ രാജി വ്യക്തമാക്കി. ആശുപത്രി അറ്റന്‍ഡ് രാജകുമാറാണ് ശരീര സാമ്പിളുകള്‍ നഷ്ടപ്പെട്ടതായി പോലീസില്‍ പരാതി നല്‍കിയത്. ആക്രിക്കാരന്‍ മനപൂര്‍വ്വം നടത്തിയ മോഷണം അല്ലെന്ന് പോലീസ് പറഞ്ഞു.
 
സംഭവം ഒതുക്കി തീര്‍ക്കാന്‍ നീക്കാന്‍ നടന്നുവന്നും വിശദമായി അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും കഴക്കൂട്ടം എസിപി വ്യക്തമാക്കി. ശരീരഭാഗങ്ങള്‍ പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റിയിട്ടുണ്ട്. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്. സംഭവത്തിന് പിന്നാലെ ആക്രി വില്പനക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
 
മെഡിക്കല്‍ കോളേജ് പോലീസാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. ഇന്ന് രാവിലെ ആംബുലന്‍സിലെ ജീവനക്കാര്‍ പത്തോളജി ലാബിനു സമീപം കൊണ്ടുവച്ച് സാമ്പിളുകളാണ് ഇയാള്‍ എടുത്തത്. അതേസമയം ആക്രിയാണെന്ന് കരുതിയാണ് ബോക്സ് എടുത്തതെന്നാണ് ആക്രി കാരന്റെ വാദം. ശരീരഭാഗങ്ങളാണെന്ന് മനസ്സിലാക്കിയതോടെ പ്രിന്‍സിപ്പല്‍ ഓഫീസിന് സമീപം സാമ്പിളുകള്‍ ഉപേക്ഷിക്കുകയായിരുന്നുവെന്ന് ഇയാള്‍ മൊഴി നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍