കോട്ടയം മെഡിക്കല്‍ കോളേജില്‍ നേഴ്‌സുമാര്‍ വസ്ത്രം മാറുന്ന മുറിയില്‍ ഒളിക്യാമറ വച്ച നേഴ്‌സിങ് ട്രെയിനിയായ യുവാവ് അറസ്റ്റില്‍. മാഞ്ഞൂര്‍ സ്വദേശി അന്‍സണ്‍ ജോസഫ് ആണ് പിടിയിലായത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ബിഎസ്സി നേഴ്‌സിങ് പൂര്‍ത്തിയാക്കിയ യുവാവ് ഒരു മാസം മുന്‍പാണ് ഇവിടെ പരിശീലനത്തിനായി എത്തിയത്.