അതുല്യയുടേത് ആത്മഹത്യയെന്ന് ഷാർജ പോലീസ്,നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്മോർട്ടം നടത്താനൊരുങ്ങി കുടുംബം

അഭിറാം മനോഹർ

ചൊവ്വ, 29 ജൂലൈ 2025 (12:58 IST)
ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കൊല്ലം തേവലക്കര സ്വദേശിനി അതുല്യ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് രാജശേഖരന്‍ പിള്ള. നാട്ടിലെത്തിക്കുന്ന മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്നും മകളുടെ ഭര്‍ത്താവായ സതീഷിന്റെ പീഡനമാണ് അതുല്യയുടെ മരണത്തിന് കാരണമെന്നും നീതി ലഭിക്കും വരെ നിയമപോരാട്ടം നടത്തുമെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു.
 
കഴിഞ്ഞ ദിവസമാണ് അതുല്യയുടേത് ആത്മഹത്യയാണെന്ന് ഷാര്‍ജ പോലീസ് സ്ഥിരീകരിച്ചത്. ഇത് സംബന്ധിച്ച ഫോറന്‍സിക് പരിശോധന ഫലം അതുല്യയുടെ ഷാര്‍ജയിലുള്ള സഹോദരി അഖില ഗോകുലിന് ലഭിച്ചു. മരണത്തിന്റെ നിജസ്ഥിതി കണ്ടെത്തുന്നതിനായി റീ പോസ്റ്റ് മോര്‍ട്ടം നടത്തിയാകും സംസ്‌കാര ചടങ്ങുകള്‍ നടത്തുകയെന്ന് അതുല്യയുടെ പിതാവ് രാജശേഖരന്‍ പിള്ള പറഞ്ഞു.
 
 ഈ മാസം 19ന് പുലര്‍ച്ചെയാണ് അതുല്യയെ ഷാര്‍ജ റോളയിലെ ഫ്‌ലാറ്റിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് ദുബായില്‍ നിര്‍മാണ കമ്പനിയില്‍ എഞ്ചിനിയറായ ഭര്‍ത്താവ് സതീഷിനെ ഷാര്‍ജ പോലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു. അതുല്യയുടെ മരണത്തില്‍ സതീഷിന് പങ്കുണ്ടെന്ന് സഹോദരിയുടെ പരാതിയുടെ പിന്നാലെയാണ് സതീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍