അവള്‍ പൊസസീവാണ്, എന്റെ വീട്ടുകാരുമായി ഇപ്പോള്‍ ബന്ധമില്ല,അറിയിക്കാതെ ഗര്‍ഭഛിദ്രം നടത്തി, പ്രതികരിച്ച് അതുല്യയുടെ ഭര്‍ത്താവ്

അഭിറാം മനോഹർ

ഞായര്‍, 20 ജൂലൈ 2025 (15:20 IST)
ഷാര്‍ജയില്‍ മലയാളി യുവതി അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവായ സതീഷ്. അബദ്ധത്തില്‍ രണ്ട് തവണ അതുല്യയെ ഉപദ്രവിച്ചിട്ടുണ്ട് എന്നത് സത്യമാണെന്നും എന്നാല്‍ താന്‍ സ്ഥിരമായി മദ്യപിക്കുന്നതോ വഴക്കിടുന്നതോ ആയ വ്യക്തിയല്ലെന്നും സതീഷ് പറയുന്നു.അതുല്യ 2 വര്‍ഷമായിട്ട് ഗള്‍ഫില്‍ കൂടെയുണ്ട്. കഴിഞ്ഞ നവംബറില്‍ നാട്ടില്‍ പോയിരുന്നു. ആ സമയത്ത് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദമില്ലാതെ ഇത് അബൊര്‍ഷന്‍ ചെയ്‌തെന്നും സതീഷ് പറയുന്നു.
 
അബോര്‍ഷന്‍ ചെയ്തത് എന്തിനാണെന്ന് അറിയില്ല. ഞാന്‍ ഒരു ഷുഗര്‍ പേഷ്യന്റ് ആണ് ദിവസവും രണ്ടു നേരം ഇന്‍സില്‍ എടുക്കുന്നുണ്ട്.  ഒരുപാട് പ്രാവശ്യം പല പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോഴും ഞാന്‍ ചേര്‍ത്തു പിടിച്ചു നിര്‍ത്തി. അതുല്യ ഭയങ്കര പൊസിനസ് ആയ വ്യക്തിയാണ്. ഞാന്‍ മറ്റൊരാളുമായി മിണ്ടുന്നതോ പുറത്തുപോകുന്നതോ ഒന്നും ഇഷ്ടമല്ല.കഴിഞ്ഞ 3 വര്‍ഷമായി അമ്മയുമായി പോലും സംസാരിക്കാറില്ല. എന്തുകൊണ്ട് അബോര്‍ഷന്‍ ചെയ്‌തെന്ന് ഞാന്‍ പലപ്പോഴും അവളോട് ചോദിച്ചിട്ടുണ്ട്. അപ്പോള്‍ പറഞ്ഞത് എനിക്ക് 40 വയസായി ഷുഗര്‍ പേഷ്യന്റാണ്. കുഞ്ഞ് വന്ന് കഴിഞ്ഞാല്‍ അവള്‍ക്ക് 5 വര്‍ഷത്തോളം ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ്.ആ പൊട്ടത്തരം ആരോ പറഞ്ഞത് കേട്ട് അവളത് ചെയ്തു. മാനസികമായി ഞങ്ങള്‍ അകല്‍ച്ചയിലായിരുന്നു. ശനിയാഴ്ച മുതല്‍ പുതിയ കമ്പനിയിലേക്ക് ജോലിയില്‍ ചേരാനുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍. ജോലിയ്ക്ക് വേണ്ട സാധനങ്ങള്‍ വാങ്ങി നല്‍കിയിരുന്നു. അതുല്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും സതീഷ് പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍