ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു മാസത്തെ ഇടവേളയ്ക്കു ശേഷം പാലക്കാട്

രേണുക വേണു

ബുധന്‍, 24 സെപ്‌റ്റംബര്‍ 2025 (10:35 IST)
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പാലക്കാട് എത്തി. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഒരു മാസത്തിലേറെയായി സ്വന്തം മണ്ഡലത്തില്‍ നിന്നു മാറിനില്‍ക്കുകയായിരുന്നു രാഹുല്‍. 
 
ഗുരുതര ആരോപണങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ രാജിവെച്ചിരുന്നു. ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് രാഹുലിനെ പുറത്താക്കിയിരുന്നു. 
 
നിയമസഭാ സമ്മേളനത്തിന്റെ ആദ്യദിനം സഭയിലെത്തിയ രാഹുല്‍ പിന്നീട് അടൂരിലെ സ്വന്തം വീട്ടിലേക്കാണ് മടങ്ങിയത്. ഓഗസ്റ്റ് 17 നാണു രാഹുല്‍ അവസാനമായി പാലക്കാട് മണ്ഡലത്തില്‍ എത്തിയത്. രാഹുലിന്റെ വരവിനു മുന്നോടിയായി ഇന്ന് രാവിലെയോടെ എംഎല്‍എ ഓഫിസ് തുറന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓഫിസിനു മുന്നില്‍ എത്തിയിട്ടുണ്ട്. ഓഫിസ് പരിസരത്ത് പൊലീസ് സുരക്ഷയും വര്‍ധിപ്പിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍