'എടോ വിജയാ' എന്നുവിളിച്ചിരുന്നതാ, ഇപ്പോള്‍ 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി'യായി; രാഹുല്‍ മാങ്കൂട്ടത്തിലിനു ട്രോള്‍

രേണുക വേണു

ബുധന്‍, 17 സെപ്‌റ്റംബര്‍ 2025 (07:30 IST)
ട്രോളുകളില്‍ നിറഞ്ഞ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ രാഹുലിന്റെ പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് ഇപ്പോഴത്തെ ട്രോളുകള്‍ക്കു കാരണം. 
 
നിയമസഭയിലെ അടിയന്തരപ്രമേയത്തിനു മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയുമായി ബന്ധപ്പെട്ട് രാഹുല്‍ ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇതിലെ ഭാഷാശൈലി ചൂണ്ടിക്കാട്ടിയാണ് ട്രോള്‍. 
 
ഈ പോസ്റ്റില്‍ 'ബഹുമാനപ്പെട്ട മുഖ്യമന്ത്രി', 'അങ്ങ്' എന്നിങ്ങനെയാണ് രാഹുല്‍ മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്തിരിക്കുന്നത്. മുന്‍പ് പലവട്ടം 'എടോ വിജയാ' എന്നാണ് രാഹുല്‍ മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കില്‍ വിളിച്ചിരുന്നത്. ഇപ്പോള്‍ രാഹുലിന്റെ ഭാഷയിലൊക്കെ മാറ്റം വന്നെന്നാണ് ട്രോളന്‍മാര്‍ പറയുന്നത്. 
 
രാഹുലിന്റെ പോസ്റ്റ് 
 
ബഹു മുഖ്യമന്ത്രി,
 
പൊതുപ്രവര്‍ത്തകനും, യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളില്‍ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോള്‍. ഈ സര്‍ക്കാരിന് എതിരെ സമരം ചെയ്തതിന്റെ  പേരല്‍ 100 ഇല്‍ അധികം കേസുകളില്‍ പ്രതികളായ സഹപ്രവര്‍ത്തകര്‍ വരെയുണ്ട് യൂത്ത് കോണ്‍ഗ്രസ്സില്‍ അത് രാഷ്ട്രീയ കേസുകളാണ്. 
 
അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മര്‍ദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കില്‍ അങ്ങ് കേസുകളില്‍ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവര്‍ത്തിക്കുന്ന മന്ത്രിമാര്‍ പ്രതികള്‍ അല്ലേ?
 
അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ MLA മാര്‍ പ്രതികള്‍ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മര്‍ദ്ദിക്കുമോ?

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍