Rahul Mamkootathil: പ്രതിപക്ഷ നിരയില്‍ നിന്ന് രാഹുലിന് കുറിപ്പ്, മറുപടി എഴുതി നല്‍കി പുറത്തിറങ്ങി; നാടകീയ രംഗങ്ങള്‍

രേണുക വേണു

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (11:10 IST)
Rahul Mamkootathil

Rahul Mamkootathil: ലൈംഗികാരോപണ കേസില്‍ ആരോപണ വിധേയനായ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയിലെത്തിയത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെയും കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെയും എതിര്‍പ്പ് മറികടന്നാണ്. നിയമസഭ ചേര്‍ന്ന ആദ്യദിവസമായ ഇന്ന് അന്തരിച്ച നേതാക്കള്‍ക്കു ചരമോപചാരം അര്‍പ്പിക്കുന്ന വേളയിലാണ് രാഹുല്‍ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിച്ചത്. 
 
ചരമോപചാരം അര്‍പ്പിച്ച ശേഷം ഇന്ന് സഭ പിരിയും. അതിനാല്‍ ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ഉണ്ടാകില്ലെന്ന് രാഹുലിനു ഉറപ്പാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് രാഹുല്‍ നിയമസഭയിലെത്തിയത്. യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും രാഹുലിനൊപ്പമുണ്ടായിരുന്നു. 
രാഹുല്‍ നിയമസഭയിലെത്തിയ ശേഷം പ്രതിപക്ഷ ബ്ലോക്കില്‍ നിന്ന് ഒരു കുറിപ്പ് ലഭിച്ചു. ഈ കുറിച്ച് വായിച്ച ശേഷം രാഹുല്‍ അതില്‍ തന്നെ മറുപടി എഴുതി നിയമസഭാ ജീവനക്കാരനു തിരിച്ചുനല്‍കി. ഈ കുറിപ്പ് എഴുതിയ ശേഷം രാഹുല്‍ സഭയില്‍ നിന്ന് പുറത്തിറങ്ങി. നിയമസഭയില്‍ നിന്ന് പോകുന്ന സമയത്ത് മാധ്യമങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പ്രതികരണം അറിയാന്‍ തിരക്കുകൂട്ടി. കാറിന്റെ ഗ്ലാസ് തുറന്ന് എല്ലാവരെയും കൈ വീശി കാണിച്ച ശേഷം രാഹുല്‍ ഒന്നും പറയാതെ മടങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍