രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍

രേണുക വേണു

തിങ്കള്‍, 15 സെപ്‌റ്റംബര്‍ 2025 (10:59 IST)
ലൈംഗികാരോപണങ്ങള്‍ നേരിടുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തി. യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പമാണ് രാഹുല്‍ ഇന്ന് സഭയിലെത്തി. 
 
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവരുടെ എതിര്‍പ്പ് മറികടന്നാണ് രാഹുല്‍ നിയമസഭയിലെത്തിയത്. പാര്‍ട്ടിയിലും പാര്‍ലമെന്റ് പാര്‍ട്ടിയിലും രാഹുല്‍ ഇല്ലെന്ന് പറയുമ്പോള്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം യുവനേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടെന്നാണ് സൂചന. 
 
സഭ ചേരുന്ന ആദ്യദിവസമായ ഇന്ന് രാഷ്ട്രീയ ചര്‍ച്ചകളോ വാദപ്രതിവാദങ്ങളോ ഇല്ല. അതുകൊണ്ട് തന്നെ തനിക്കെതിരായ എതിര്‍പ്പുകള്‍ ഉണ്ടാകില്ലെന്ന് രാഹുലിനു ഉറപ്പുണ്ട്. അതുകൊണ്ടാണ് രാഹുല്‍ നിയമസഭയിലെത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍