പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു; നിയന്ത്രണം വിട്ട ബസ് നിന്നത് മരത്തിലിടിച്ച്, നിരവധിപേര്‍ക്ക് പരിക്ക്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 10 മാര്‍ച്ച് 2025 (15:06 IST)
പാലായില്‍ സ്വകാര്യ ബസ് ഓടിച്ചുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞുവീണ് മരിച്ചു. പിന്നാലെ നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ച് നിന്നു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴുമണിക്കായിരുന്നു സംഭവം. പാലാ ചേറ്റുതോട് റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസായ കുറ്റാര പള്ളിയുടെ ഡ്രൈവര്‍ ഇടമറ്റം കൊട്ടാരത്തില്‍ രാജേഷ് ആണ് മരിച്ചത്. 43 വയസ്സായിരുന്നു.
 
രാജേഷ് കുഴഞ്ഞുവീണപ്പോള്‍ ബസ് നിയന്ത്രണം വിട്ട് തെങ്ങിലിടിച്ചു നില്‍ക്കുകയായിരുന്നു. 20തോളം പേര്‍ക്ക് പരിക്കേറ്റുണ്ട്. ഇവരില്‍ വിദ്യാര്‍ത്ഥികളുമുണ്ട്. ഗുരുതരമായ പരിക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മറ്റുള്ളവരെ പാലാ ജനറല്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ കുഴഞ്ഞുവീണത് എന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍