പാലായില്‍ ഭാര്യ മാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി; പൊള്ളലേറ്റ രണ്ടുപേരും മരിച്ചു

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 5 ഫെബ്രുവരി 2025 (12:53 IST)
പാലായില്‍ ഭാര്യ മാതാവിനെ മരുമകന്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ രണ്ടുപേരും മരിച്ചു. അന്ത്യാളം സ്വദേശിനി 60 കാരിയായ നിര്‍മല മരുമകന്‍ 42 കാരനായ മനോജ് എന്നിവരാണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രിയാണ് സംഭവം നടന്നത്. ആക്രമണത്തിന് പിന്നില്‍ കുടുംബവഴക്കാണെന്നാണ് ലഭിക്കുന്നത് വിവരം. നിര്‍മല വീട്ടിലിരിക്കുമ്പോള്‍ ആയിരുന്നു മനോജ് പെട്രോള്‍ ഒഴിച്ച് കത്തിച്ചത്.
 
തീ ആളിപ്പടര്‍ന്നതോടെ മനോജിന്റെ ദേഹത്തേക്ക് തീ പടരുകയായിരുന്നു. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായ പൊള്ളലേറ്റു. പിന്നാലെ ഇരുവരെയും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ പാലാ പോലീസ് അന്വേഷണം ആരംഭിച്ചു. മനോജ് സ്ഥിരം പ്രശ്‌നക്കാരനാണെന്ന് നാട്ടുകാര്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍