കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 3 ഫെബ്രുവരി 2025 (13:41 IST)
കോഴിക്കോട് ജാമ്യത്തിലിറങ്ങിയ പോക്‌സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി ആണ് മരിച്ചത്. 75 വയസ്സ് ആയിരുന്നു. ഇന്ന് രാവിലെ എട്ടേകാലോടെയാണ് ഇയാളെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
 
കഴിഞ്ഞ ഓഗസ്റ്റില്‍ മാനസിക വൈകല്യമുള്ള കുട്ടിയെ വീട്ടില്‍ വച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് ഇയാള്‍. സംഭവത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍