തിരുവനന്തപുരത്ത് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞുകഴിയുന്ന 30കാരിയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 23 ജനുവരി 2025 (18:26 IST)
തിരുവനന്തപുരത്ത് ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന 30 വയസ്സുള്ള മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് അറസ്റ്റില്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതിനാല്‍ വീട്ടിലെ അച്ഛനും അമ്മയ്ക്കുമൊപ്പം കഴിയുകയായിരുന്നു യുവതി. പിതാവിന്റെ നിരന്തര ശല്യം തുടര്‍ന്നതോടെയാണ് യുവതി പരാതിയുമായി പോലീസിലെത്തിയത്. യുവതിയുടെ അമ്മ വര്‍ഷങ്ങള്‍ക്ക് മുമ്പേ പ്രതിയെ ഉപേക്ഷിച്ചതായിരുന്നു.
 
തിരുവനന്തപുരത്ത് ആര്യനാട് ആണ് സംഭവം. മകളുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുക്കുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്യുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍