പാലക്കാട് : പാലക്കാട്ടെ വടക്കഞ്ചേരിയിൽ നാലുപേരെ കടിച്ച തെരുവ് നായയ്ക്ക് പേവിഷബാധ എന്ന് സ്ഥിരീകരണം ലഭിച്ചു. കഴിഞ്ഞ ദിവസം ആണ് വടക്കഞ്ചേരി ടൗൺ പരിസരത്ത് തെരുവ് നായ ആക്രമണം നടത്തിയത്. ഈ നായ മനുഷ്യരെ കൂടാതെ അടുത്തുള്ള രണ്ടു പശുക്കളെയും മറ്റു വളർത്തു മൃഗങ്ങളെയും കടിച്ചിരുന്നു.