നമ്മളെല്ലാം ബൈസെക്ഷ്വലാണ്, ഡിമ്പിൾ യാദവ് എംപിയോട് ക്രഷ് തോന്നിയിട്ടുണ്ട്: സ്വര ഭാസ്കർ

അഭിറാം മനോഹർ

വെള്ളി, 22 ഓഗസ്റ്റ് 2025 (19:53 IST)
മനുഷ്യരെല്ലാം ബൈസെക്ഷ്വലാണെന്ന് നടി സ്വരാ ഭാസ്‌കര്‍. ഭര്‍ത്താവ് ഫഹദ് അഹമ്മദിനൊപ്പമുള്ള അഭിമുഖത്തിലാണ് സ്വരാഭാസ്‌കര്‍ മനസ് തുറന്നത്. എതിര്‍ലിംഗത്തിനോടുള്ള ലൈംഗിക താത്പര്യമെന്നുള്ളത് ആയിരക്കണക്കിന് വര്‍ഷങ്ങളായി സാംസ്‌കാരികമായി മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ആശയമാണെന്നും എന്നാല്‍ അതുകൊണ്ടാണ് മനുഷ്യവംശം നിലനില്‍ക്കുന്നതെന്നും സ്വര ഭാസ്‌കര്‍ പറയുന്നു.
 
ആരോടെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഡിമ്പിള്‍ യാദവിന്റെ പേരാണ് സ്വര മറുപടിയായി നല്‍കിയത്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി അധ്യക്ഷനുമായ അഖിലേഷ് യാദവിന്റെ ഭാര്യയാണ് ഡിമ്പിള്‍ യാദവ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍