Swara Bhaskar: 'ഡിംപിൾ യാദവിനെ കണ്ടപ്പോൾ ഞാൻ വാ പൊളിച്ചിരുന്നുപോയി, അവരോട് ക്രഷ് ഉണ്ട്': പുലിവാല് പിടിച്ച് ബോളിവുഡ് നടി സ്വര ഭാസ്കർ

നിഹാരിക കെ.എസ്

വെള്ളി, 22 ഓഗസ്റ്റ് 2025 (14:25 IST)
പ്രശസ്ത ബോളിവുഡ് നടി സ്വര ഭാസ്കർ വിവാദങ്ങളുടെ കളിത്തോഴിയാണ്. ഇപ്പോഴിതാ, തന്റെ പുതിയ  ഭിമുഖത്തിൽ അവർ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. മനുഷ്യർ അടിസ്ഥാനപരമായി 'ബൈസെക്ഷ്വൽ' (രണ്ട് ലിംഗങ്ങളോടും ആകർഷണം തോന്നുന്നവർ) ആണെന്നും, എന്നാൽ ലൈംഗികതയെക്കുറിച്ചുള്ള പരമ്പരാഗതമായ ധാരണകൾ നൂറ്റാണ്ടുകളായി മനുഷ്യരിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണെന്നുമുള്ള സ്വരയുടെ അഭിപ്രായമാണ് വിമർശനങ്ങൾക്ക് ഇരയാകുന്നത്.
 
പലരും സ്വരയുടെ വാദത്തെ രൂക്ഷമായി വിമർശിച്ചപ്പോൾ, മറ്റ് ചിലർ അവരുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ച് രംഗത്തെത്തി. ഈ വിവാദക്കൊടുങ്കാറ്റിനോട് വളരെ ലാഘവത്തോടെയാണ് സ്വര പ്രതികരിച്ചത്. വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ട് നിൽക്കുന്നതിനിടെ, അവർ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ X-ലെ (മുമ്പ് ട്വിറ്റർ) ബയോയിൽ ഒരു രസകരമായ മാറ്റം വരുത്തി. "ഗേൾ ക്രഷ് അഡ്വക്കേറ്റ്" എന്നും "പാർട്ട് ടൈം ആക്ടർ, ഫുൾ ടൈം ട്വിറ്റർ പെസ്റ്റ്" എന്നുമുള്ള പുതിയ ബയോ, തനിക്കെതിരെയുള്ള ഓൺലൈൻ ആക്രമണങ്ങളെ അവർ എത്രത്തോളം തമാശയായി കാണുന്നു എന്ന് വ്യക്തമാക്കുന്നു.
 
അഭിമുഖത്തിൽ, സ്വരയോട് ആർക്കെങ്കിലും ക്രഷ് തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന്, സമാജ്‌വാദി പാർട്ടി എം പി ഡിംപിൾ യാദവിനോട് തനിക്ക് ക്രഷ് ഉണ്ടെന്ന് തുറന്നു പറഞ്ഞതും ഈ ചർച്ചകൾക്ക് ആക്കം കൂട്ടി. ഈ വെളിപ്പെടുത്തൽ ആരാധകർക്കിടയിലും വലിയ കൗതുകമുണർത്തി. "ബൈസെക്ഷ്വൽ" പരാമർശവും ഡിംപിൾ യാദവിനോടുള്ള ക്രഷ് വെളിപ്പെടുത്തലും ഒരുമിച്ച് വന്നതോടെ, സ്വര ഭാസ്കറിന് നേരെ സൈബർ ആക്രമണങ്ങൾ വർധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍