ഇന്ത്യയിലെ മറ്റ് സിനിമക്കാർ ഇങ്ങനൊരു കാര്യം സംസാരിക്കുകയെങ്കിലും ചെയ്യുന്നുണ്ടോ? ഹേമ കമ്മിറ്റി റിപ്പോർട്ട് ഹൃദയഭേദകമെന്ന് സ്വര ഭാസ്കർ

അഭിറാം മനോഹർ

ബുധന്‍, 28 ഓഗസ്റ്റ് 2024 (16:22 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി നടി സ്വര ഭാസ്‌കര്‍. സിനിമാമേഖലയില്‍ എല്ലായ്‌പ്പോഴും പുരുഷാധിപത്യമുണ്ടെന്നും ഒരു സ്ത്രീ ശബ്ദമുയര്‍ത്തിയാല്‍ അവളെ കുഴപ്പക്കാരിയെന്ന് മുദ്രകുത്തുമെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
 
ഇന്ത്യയിലെ മറ്റ് സിനിമ മേഖകളില്‍ ഇത്തരം കാര്യങ്ങളെ പറ്റി സംസാരിക്കാറുണ്ടോ? നമുക്ക് ചുറ്റും ഉണ്ടെന്ന് നമുക്കെല്ലാം അറിയാവുന്ന ഇത്തരം അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാത്തിടത്തോളം നിലവിലുള്ള അധികാര ദുര്‍വിനിയോഗത്തിന്റെ ആഘാതം അനുഭവിക്കേണ്ടി വരിക ദുര്‍ബലരായവരാണെന്നും സ്വര ഭാസ്‌കര്‍ കുറിച്ചു. ഒപ്പം ഡബ്യുസിസിയെ താരം അഭിനന്ദിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍