കേരളത്തിലെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സുരക്ഷാ ഡ്യൂട്ടിക്ക് പോലീസുകാരന്‍ മദ്യപിച്ചെത്തി. അസിസ്റ്റന്റ് കമാന്‍ഡന്റ് സുരേഷ് ആണ് മദ്യപിച്ച് ഡ്യൂട്ടിക്ക് എത്തിയത്. വിമാനത്താവളത്തിലെ സുരക്ഷയ്ക്കാണ് സുരേഷിനെ നിയോഗിച്ചിരുന്നത്. സംശയം തോന്നിയ മറ്റു ഉദ്യോഗസ്ഥര്‍ സുരേഷിനെ ചുമതലയില്‍ നിന്ന് മാറ്റി മെഡിക്കല്‍ പരിശോധന നടത്തുകയായിരുന്നു.