Stray Dogs Supreme Court Verdict : നായപ്രേമികൾക്ക് വലിയ ആശ്വാസം, തെരുവ് നായ്ക്കളെ പിടികൂടിയ ശേഷം സ്റ്റൈറിലൈസ് ചെയ്ത് വിട്ടയക്കണമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ

വെള്ളി, 22 ഓഗസ്റ്റ് 2025 (13:54 IST)
ഡല്‍ഹി- എന്‍സിആര്‍ മേഖലയിലുള്ള തെരുവ് നായ്ക്കളെ മുഴുവനായും ഷെല്‍ട്ടറുകളിലേക്ക് മാറ്റണമെന്ന മുന്‍ ഉത്തരവില്‍ തിരുത്തല്‍ വരുത്തി സുപ്രീം കോടതി. നായ്ക്കളെ കൂട്ടത്തോടെ പിടിച്ച് നഗരത്തില്‍ നിന്നും മാറ്റണമെന്ന തീരുമാനമാണ് കോടതി മാറ്റം വരുത്തിയത്. നായ്ക്കളെ പിടിച്ച് Catch-Neuter-Vaccinate-Release (CNVR) മാതൃകയില്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എന്‍.വി. അഞ്ജാരിയ അടങ്ങിയ മൂന്ന് അംഗ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.നായ്ക്കളെ പിടികൂടിയ ശേഷം വാക്‌സിനേഷന്‍, ഡീവോര്‍മിംഗ്, സ്റ്റെറലൈസേഷന്‍ നടത്തി തിരിച്ച് അതേ പ്രദേശത്ത് തന്നെ തിരിച്ചുവിടണം. എന്നാല്‍ റാബിസ് ബാധിച്ച നായ്ക്കളെയും അതിക്രമ സ്വഭാവമുള്ളവയേയും തിരിച്ചുവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
 
 നേരത്തെ തെരുവ് നായ്ക്കളെ മുഴുവനായി ഷെല്‍റ്ററുകളിലേക്ക് മാറ്റണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ആനിമല്‍ റൈറ്റ്‌സ് ആക്റ്റിവിസ്റ്റുകളും എന്‍ജിഒകളും ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. നായ്ക്കളെ കൂട്ടമായി മാറ്റുന്നത്  Animal Birth Control (ABC) നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്നും, സ്ഥിരപരിഹാരമല്ലെന്നും അവര്‍ ചൂണ്ടികാണിച്ചിരുന്നു. ABC നിയമങ്ങളില്‍  Animal Welfare Board of India യുടെ മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണമെന്നുമാണ് പുതിയ നിര്‍ദേശത്തില്‍ വ്യക്തമാക്കുന്നത്. ഇതിന് പുറമെ പൊതുയിടങ്ങളില്‍ ഭക്ഷണം നല്‍കുന്നതും കോടതി നിരോധിച്ചിട്ടുണ്ട്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍