ഒരു റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) ഉദ്യോഗസ്ഥന്‍ ഒരു യാത്രക്കാരനെ ട്രെയിനില്‍ നിന്ന് പുറത്തേക്ക് തള്ളിയിടാന്‍ ശ്രമിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഒരു എക്‌സ് ഉപയോക്താവാണ് വൈറലായ ഈ ക്ലിപ്പ് പങ്കുവെച്ചത്. ആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ലഗേജുമായി യുവാവിനെ ട്രെയിനിന് പുറത്തേക്ക് എറിയാന്‍ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്.
വീഡിയോയില്‍, യുവാവ് ആര്‍പിഎഫ് ഉദ്യോഗസ്ഥരോട് ക്ഷമാപണം നടത്തുകയും 'ക്ഷമിക്കണം സര്‍' എന്ന് പറയുകയും ചെയ്യുന്നതായി കാണാം, അതേസമയം ഉദ്യോഗസ്ഥന്‍ അയാളെ അടിക്കുകയും ചെയ്യുന്നു. ഓടുന്ന ട്രെയിനില്‍ വെച്ചാണ് സംഭവം നടന്നതെന്ന് തോന്നുന്ന തരത്തിലാണ് വീഡിയോ.