ഇസ്രയേലിന്റെ ഖത്തര്‍ ആക്രമണത്തെ കുറിച്ച് ട്രംപിനു നേരത്തെ അറിയാമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇതേകുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍, 'ഇല്ല, ഇല്ല..അവര്‍ എന്നെ അറിയിച്ചിട്ടില്ല' എന്നാണ് ട്രംപ് മറുപടി നല്‍കിയത്.
നെതന്യാഹു ഇനി ഖത്തറില്‍ ആക്രമണം നടത്തില്ലെന്നും ട്രംപ് ഉറപ്പ് നല്‍കി. അതേസമയം, ഹമാസിനെ ലക്ഷ്യമിട്ട് വിദേശത്ത് ഇനിയും ആക്രമണം നടത്തിയേക്കും എന്നാണ് ബെന്യാമിന്‍ നെതന്യാഹുവിന്റെ നിലപാട്. സ്വയം പ്രതിരോധത്തിന് അവകാശമുണ്ട്. അതിര്‍ത്തി കടന്നും അത് വിനിയോഗിക്കും. ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.