കോട്ടയത്ത് അറ്റകുറ്റപ്പണി: ട്രെയിൻ സർവീസുകൾക്ക് നിയന്ത്രണം

എ കെ ജെ അയ്യര്‍

ബുധന്‍, 13 ഓഗസ്റ്റ് 2025 (12:17 IST)
തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിലെ കോട്ടയം യാർഡിൽ അറ്റകുറ്റപ്പണി നടത്താനിരിക്കുന്നതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ട്രെയിന്‍ സര്‍വീസുകളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നു. ഓഗസ്റ്റ്16 മുതൽ 31 വരെയുള്ള ദിവസങ്ങളിലെ ട്രെയിൻ ഗതാഗതത്തിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 
 
നിയന്ത്രണത്തിൻ്റെ ഭാഗമായി കോട്ടയം നിലമ്പൂർ എക്സ്പ്രസ് അഞ്ച് ദിവസത്തേക്ക് ഭാഗികമായി റദ്ദാക്കി. കോട്ടയം – നിലമ്പൂർ ഡെയ്ലി എക്സ്പ്രസ് 16,17,19,23,29 തീയതികളിൽ എറ്റുമാനൂരിൽ നിന്നായിരിക്കും പുറപ്പെടുക. കോട്ടയം – ഏറ്റുമാനൂർ റൂട്ടിൽ സർവീസുണ്ടായിരിക്കില്ല. 26 നുള്ള മംഗളൂരു – തിരുവനന്തപുരം – നോർത്ത് സ്പെഷ്യൽ ട്രെയിൽ 30 മിനിറ്റ് വൈകിയോടും എന്ന് റെയിൽവേ അധികൃതർ അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍