നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്ദീപ് വാര്യര്‍ക്ക് തൃശൂര്‍ സീറ്റ് നല്‍കില്ലെന്ന് ഡിസിസി തീരുമാനം. തൃശൂരില്‍ സന്ദീപിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ ആവശ്യപ്പെട്ടിരുന്നു. മണ്ഡലത്തില്‍ സന്ദീപിനെതിരായ വികാരം ശക്തമാണെന്നും തിരഞ്ഞെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നുമാണ് ജില്ലാ നേതൃത്വത്തിന്റെയും വിലയിരുത്തല്‍.