Chingam: ചിങ്ങം പിറന്നാൽ കല്യാണങ്ങളുടെ മേളം, എന്തുകൊണ്ട് ചിങ്ങത്തിൽ ഇത്രയും വിവാഹങ്ങൾ?

അഭിറാം മനോഹർ

ചൊവ്വ, 12 ഓഗസ്റ്റ് 2025 (19:20 IST)
ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ നിന്നെ ഞാനെന്‍ സ്വന്തമാക്കും. മലയാളികളുടെ വിവാഹമാസമായ ചിങ്ങത്തെ വിശേഷിപ്പിക്കാന്‍ ഈ പാട്ടിന്റെ വരികള്‍ അല്ലാതെ മറ്റൊന്നും ആവശ്യമില്ല. കര്‍ക്കിടകം അവസാനിക്കുന്നതോടെ കേരളത്തില്‍ വിവാഹസീസണിന്റെ തുടക്കമാവുകയാണ്. വര്‍ഷത്തിലേ ഏറ്റവും തിരക്കേറിയ വിവാഹക്കാലമായി ചിങ്ങം മാറാനുള്ള കാരണങ്ങളെന്താണ്?
 
ഹിന്ദു ജ്യോതിഷ പ്രകാരം ചിങ്ങത്തെ ശുഭമാസമായാണ് കാണുന്നത്. ദക്ഷിണായനത്തിലെ അപമാസങ്ങള്‍ അവസാനിക്കുന്നതും മഴക്കാലത്തിന് ശമനം വരുന്നതും സൂര്യന്‍ സിംഹരാശിയിലേക്ക് പ്രവേശിക്കുന്നതും മംഗളകര്‍മങ്ങള്‍ ആരംഭിക്കാന്‍ അനുയോജ്യമായ സമയമാക്കി ചിങ്ങത്തെ മാറ്റുന്നു. ചില വര്‍ഷങ്ങളില്‍ ഈ സമയം ശൂക്രന്‍, ഗുരു പോലുള്ള ശുഭഗ്രഹങ്ങള്‍ ഉച്ഛസ്ഥായിലോ സ്വഗ്രഹസ്ഥാനത്തോ വരുന്നതും വിവാഹയോഗങ്ങള്‍ വര്‍ധിപ്പിക്കുന്നു. ഇതിന് പുറമെ വിളവെടുപ്പ് കാലമായതിനാല്‍ സാമ്പത്തികമായി കുടുംബങ്ങള്‍ക്ക് ഭദ്രത വരുന്ന കാലം കൂടിയാണ് ചിങ്ങം. ഓണം അവധിക്കാലവും ചിങ്ങത്തിനോട് ചേര്‍ന്നാണ് വരുന്നത് എന്നതിനാല്‍ വിവാഹത്തിന് പുറമെ ആഘോഷങ്ങളുടെ കൂടി കാലമാണ് ചിങ്ങം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍