Kerala Weather: വീണ്ടും മഴ, വരുന്നു ന്യൂനമര്‍ദ്ദം; ഇന്ന് യെല്ലോ അലര്‍ട്ട്

രേണുക വേണു

ചൊവ്വ, 12 ഓഗസ്റ്റ് 2025 (08:30 IST)
Kerala Weather Updates
Kerala Weather: സംസ്ഥാനത്ത് ഇന്ന് മുതല്‍ കാലവര്‍ഷം വീണ്ടും സജീവമാകും. നാലിടത്ത് ഇന്ന് യെല്ലോ അലര്‍ട്ട്. കോട്ടയം, എറണാകുളം, തൃശൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത്. 
 
സംസ്ഥാനത്ത് മിക്കയിടത്തും പൊതുവെ മൂടികെട്ടിയ അന്തരീക്ഷമായിരിക്കും. കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട്. ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കുക. 
 
മധ്യ പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്ന തെക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍, വടക്ക് പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നിവിടങ്ങളില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യത.
ബുധനാഴ്ചയോടെ (ഓഗസ്റ്റ് 13, നാളെ) ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ആന്ധ്രാ ഒഡിഷ തീരത്തിനു സമീപം ന്യൂനമര്‍ദ്ദത്തിനു സാധ്യത. ഈ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതോടെ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തി പ്രാപിച്ചേക്കാം. മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങിയതോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായത്. കേരളത്തില്‍ കഴിഞ്ഞ അഞ്ച് ദിവസമായി പൊതുവെ മഴ കുറവാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍