Kerala Weather: സംസ്ഥാനത്ത് മഴ കുറഞ്ഞു. നാല് ജില്ലകളില്‍ മാത്രമാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. ഇടുക്കി, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ള യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
മണ്‍സൂണ്‍ പാത്തി ഹിമാലയന്‍ താഴ് വരയിലേക്ക് നീങ്ങി. ഉത്തരാഖണ്ഡ് ഉള്‍പ്പെടെയുള്ള ഹിമാലയന്‍ മേഖലകളില്‍ മണ്‍സൂണ്‍ ശക്തമാകും. കേരളത്തില്‍ പൊതുവെ ഇനിയുള്ള ദിവസങ്ങളില്‍ മഴ കുറയും. കേരളം ഉള്‍പ്പെടെയുള്ള തെക്കേ ഇന്ത്യയില്‍ ഉച്ചകഴിഞ്ഞും രാത്രിയും ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴ തുടരും.
സംസ്ഥാനത്ത് ഇനിയുള്ള ദിവസങ്ങളില്‍ പൊതുവെ വെയിലായിരിക്കും. കാലവര്‍ഷത്തിന്റെ ശക്തി കുറയാനാണ് സാധ്യത.