സ്‌കോളര്‍ഷിപ്പ് പ്രകാരം ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരമാവധി 2 ലക്ഷം രൂപ വരെയും ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ക്ക് 6 ലക്ഷം രൂപ വരെയുമാകും നല്‍കുക. 5000 ബിരുദ വിദ്യാര്‍ത്ഥികള്‍ക്കും, എന്‍ജിനീയറിംഗ്, ടെക്‌നോളജി, എനര്‍ജി, ലൈഫ് സയന്‍സ് തുടങ്ങിയ ദേശീയ വികസനത്തിനും ആഗോള പുരോഗതിക്കും നിര്‍ണായകമായ മേഖലകളില്‍ പഠിക്കുന്ന 100 മികച്ച ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്കും സ്‌കോളര്‍ഷിപ്പ് നല്‍കും. ഗവേഷണത്തെയും അഡ്വാന്‍ഡ് പഠനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായാണ് പദ്ധതി. കഴിഞ്ഞ 29 വര്‍ഷങ്ങളിലായി 28,000ലധികം വിദ്യാര്‍ഥികളാണ് റിലയന്‍സ് ഫൗണ്ടേഷന്റെ സ്‌കോളര്‍ഷിപ്പിന് അര്‍ഹത നേടിയിട്ടുള്ളത്.വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാനും കൂടുതല്‍ വിവരങ്ങള്‍ അറിയാനും scholarships.reliancefoundation.org സന്ദര്‍ശിക്കാവുന്നതാണ്.